പെട്രോൾ പമ്പ് തൊഴിലാളികളുടെ ബോണസ് തർക്കം ഒത്തുതീർപ്പാക്കി


കണ്ണൂർ :- ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ 2023-24 വർഷത്തെ ബോണസ് തർക്കം ഒത്തുതീർപ്പാക്കി. കഴിഞ്ഞവർഷം നൽകിയ 17 ശതമാനം ബോണസ് ഈവർഷവും നൽകാൻ അസോസിയേഷൻ ഭാരവാഹികൾ ലേബർ ഓഫീസർ മുൻപാകെ സമ്മതിച്ചു. ബോണസ് ഒൻപതിന് വിതരണം ചെയ്യും. ചർച്ച വിജയിച്ചതിനെത്തുടർന്ന് ആറ് മുതൽ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു.

ജില്ലാ ലേബർ ഓഫീസർ പലതവണ അനുരഞ്ജന യോഗം വിളിച്ചെങ്കിലും അലസിപ്പിരിയുകയായിരുന്നു. ചർച്ചയിൽ ഉടമകൾക്കുവേണ്ടി അസോസിയേഷൻ പ്രസിഡൻ്റ് ടി.വി ജയദേവൻ, ശശിധരൻ  എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ, യൂണിയൻ ജനറൽ സെക്രട്ടറി എ.പ്രേമരാജൻ, പി.ചന്ദ്രൻ, കെ.വി രാമചന്ദ്രൻ, എം.പി രാജീവൻ, എ.ടി നിഷത്ത്, വേണുഗോപാൽ എന്നിവരും പങ്കെടുത്തു.

Previous Post Next Post