പഴയങ്ങാടി മാലിക് ദീനാർ മഖാം ഉറൂസിന് തുടക്കമായി

 


പഴയങ്ങാടി:-പഴയങ്ങാടി മാലിക് ദീനാർ മഖാം ഉറൂസിന് തുടക്കമായി. ജുമാമസ്ജിദിൽ മഖാം സിയാറത്ത് നടന്നു. മഹ്‌മൂദ് സഫ്വാൻ തങ്ങൾ അൽ ബുഖാരി ഏഴിമല കാർമികത്വം വഹിച്ചു. തുടർന്ന് ഉറൂസ് നഗരിയിൽ പതാക ഉയർത്തി. വി.പി. മുഹമ്മദ്, പി.കെ. ശിഹാബ്, എ.പി. ജബ്ബാർ, യു.പി. മുസ്തഫ ഹാജി, പി.ടി. മുഹമ്മദ്, എ.പി. ഉമ്മർ തുടങ്ങിയവർ നേതൃത്വം നൽകി.

മതപ്രഭാഷണ പരിപാടി സൽമാനുൽ ഫാരിസ് ബാഖവി അൽ ഹൈതമി ഉദ്ഘാടനം ചെയ്തു. ഉസ്താദ് നവാസ് മന്നാനി പ്രഭാഷണം നടത്തി. വിവി. മൂസാൻ അധ്യക്ഷത വഹിച്ചു. 24-ന് അൻവർ മുഹ്യദ്ദീൻ ഹുദവി മതപ്രഭാഷണം നടത്തും.

25-ന് 11-ന് മഖാം മസ്ജിദിൽ അന്നദാനവും നടക്കും. സ്വലാത്തിന് ചെറുമോത്ത് ഉസ്താദ് നേതൃത്വം നൽകും. തുടർന്ന് സുബൈർ തോട്ടിക്കലിന്റെ കഥാപ്രസംഗം. 26-ന് സമാപന സമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഖലീൽ ഹുദവി കാസർകോട് മതപ്രഭാഷണം നടത്തും.

Previous Post Next Post