കൊളച്ചേരി ഉറുമ്പിയിൽ മഖാം ഉറൂസിന് തുടക്കമായി

 



പള്ളിപ്പറമ്പ്:- ഉറുമ്പിയിൽ മഖാം ഉറൂസിന് ഇന്ന് തുടക്കം.രാവിലെ 9 മണിക്ക് മഹല്ല് പ്രസിഡണ്ട് എം.കെ.അബ്ദുല്ല ഹാജി പതാക ഉയർത്തിയ തൊടെ ഉറൂസിന് തുടക്കം കുറിച്ചു. രാത്രി 7 മണിക്ക് ലുക്മാനുൽ ഹകീം ഫാളിൽ മിസ്ബാഹി ശാമിൽ ഹിശാമി യുടെ നേതൃത്വത്തിൽ ഖത്തം ദുആ മജ്ലിസ് നടക്കും. 

ഏപ്രിൽ 28 ന് നടക്കുന്ന ജലാലിയ്യ റാത്തീബിനും മത പ്രഭാഷണത്തിനും ഹംസ മിസ്ബാഹി ഓട്ടപ്പടവ് നേതൃത്വം നൽകും.29 ന് നടക്കുന്ന ബുർദ്ദ മജ്ലിസ് & ഇശൽ വിരുന്നിന് നൗഫൽ അമാനി ചുഴലിയും കൂട്ടു പ്രാർത്ഥനക്ക് നൂർ മുഹമ്മദ് മിസ്ബാഹിയും നേതൃത്വം നൽകും.



Previous Post Next Post