പുല്ലൂപ്പിക്കടവ്പാലത്തിന്ന് സമീപം ടിപ്പർ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

 



കണ്ണാടിപ്പറമ്പ:- പുല്ലൂപ്പിക്കടവ്പാലത്തിന്ന് സമീപം ടിപ്പർ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. മൗവ്വഞ്ചേരി മുണ്ടല്ലൂർ മക്രേരി കുഞ്ഞിപ്പീടിക വീട്ടിൽ വി.കെ.മുഹമ്മദ് ഷാഫിയാണ് (24) മരിച്ചത്. ബുധനാഴ്ച 11.15 ഓടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസും എതിരേ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

പുല്ലൂപ്പി പാലത്തിന്റെ അത്താഴക്കുന്ന് ഭാഗത്താണ് അപകടം നടന്നത്. ടൗൺ പൊലീസ് സ്ഥലത്തെത്തി.. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

പരേതനായ തൈലവളപ്പിലെ പി.മജീദ്  -  മൗവ്വഞ്ചേരി പള്ളിച്ചാൽ നസീറ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ : ഫർഹാന, ഫസ്ന, മുഹമ്മദ്.

Previous Post Next Post