കൊളച്ചേരി :- ഭുവനേശ്വർ എയിംസിൽ നിന്ന് ബയോകെമിസ്ട്രി ഡിഎൻബി വിഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടി രാഷ്ട്രപതിയുടെ സ്വർണമെഡലിന് അർഹനായ പെരുമാച്ചേരി സിആർസിയിലെ ഡോ.ആർ ശ്യാംകൃഷ്ണനെ ഡിവൈഎഫ്ഐ കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റി അനുമോദിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് ജിതിൻ കെ.സി ഉപഹാരം നൽകി