കണ്ണൂർ :-അയൽവാസികൾ തമ്മിലുള്ളതർക്കത്തിനിടെ അടിയേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. കക്കാട് തുളിച്ചേരിയിലെ അജയകുമാർ (61) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മലിനജലം ഒഴുക്കുന്നത് അജയകുമാർ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അയൽവാസി ടി ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യ ദാസ്, ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.