പള്ളിപ്പറമ്പ് :- ഇന്ന് പുലർച്ചെ മരണപ്പെട്ട കോടിപ്പൊയിൽ സ്വദേശി എം.കെ മൊയ്തു ഹാജി അനുസ്മരണം നടത്തി. തളിപ്പറമ്പ് നിയോജക മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ടും, കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡണ്ടുമാണ്.
എസ്.വൈ.എസ് കമ്പിൽ ഏരിയ ട്രഷറർ, കമ്പിൽ ലത്വീഫിയ ഇസ്ലാമിക് സെൻ്റർ - കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് കമ്മിറ്റികളുടെ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു വരുന്നു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി അബ്ദുൽ റഷീദ് തുടങ്ങിയവർ മൃതദേഹം സന്ദർശിച്ചു.
പള്ളിപ്പറമ്പ് പി.ടി.എച്ച് അങ്കണത്തിൽ നടന്ന അനുശോചന യോഗത്തിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യൻ, പഞ്ചായത്തംഗം കെ.പി അബ്ദുൽ സലാം, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മുന്നിയൂർ, ജനറൽ സെക്രട്ടറി ഇമ്പിച്ചി മമ്മു, വൈസ് പ്രസിഡണ്ട് കെ.സി അഹ്മദ് , ജില്ലാ പ്രസിഡണ്ട് സി.പി.വി അബ്ദുള്ള, ജനറൽ സെക്രട്ടറി യു.പി അബ്ദുറഹ്മാൻ, അബ്ദുള്ള കൈപ്പയിൽ, സി.കെ അബ്ദുൽ സത്താർ ഹാജി എന്നിവർ സംസാരിച്ചു മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു. ഹംസ മൗലവി പ്രാർത്ഥന നടത്തി.
മയ്യിത്ത് പള്ളിപ്പറമ്പ് ജുമാ സ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.