തൃച്ചംബരം ദേശീയപാതയിൽ ലോറി പിക്കപ്പ് വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി


തളിപ്പറമ്പ് :- തൃച്ചംബരം ദേശീയപാതയിൽ ലോറി പിക്കപ്പ് വാഹനത്തിലിടിച്ചു. നിയന്ത്രണംവിട്ട ലോറി സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി. പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കോഴിക്കോട് സ്വദേശി നന്ദു (25) വിനാണ് പരിക്കേറ്റത്. 

കെട്ടിടത്തിന്റെ മേൽക്കൂര ഉൾപ്പെടെയുള്ള മുൻഭാഗം തകർന്നു. ഇയാളെലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പിൽ നിന്ന് ചെരുപ്പ് കയറ്റി പോകുകയായിരുന്ന എയ്‌സ് വാഹനത്തിൽ എതിരെ സിമന്റ് കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. 



Previous Post Next Post