പെരുമാച്ചേരി :- പെരുമാച്ചേരി മന്ദമ്പേത്ത് മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും ഇളനീർസംഘം കാൽനടയായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. മെയ് 29 ന് ഇളനീർ വെപ്പ് ദിവസം ഉച്ചയോടെ സംഘം കൊട്ടിയൂരിൽ എത്തിച്ചേരും.
പെണ്ണേരി പ്രതീവൻ കാരണവർ, അരിങ്ങേത്ത് രമേശൻ, പള്ളിച്ചാൽ കുമാരൻ, ചന്ദ്രത്തിൽ റിജേഷ്, കേളമ്പേത് മഹീന്ദ്രൻ, കോറോത്ത് രമേശൻ എന്നിവർ സംഘത്തിലുണ്ട്.