മയ്യിൽ :- ഈയിടെ കൊല്ലപ്പെട്ട പെരുമാച്ചേരി തൈലവളപ്പിലെ വി.കെ പ്രസന്നയുടെ മക്കൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തയ്യിൽ വളപ്പ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ കിറ്റ് നൽകി. കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ: കെ.സി ഗണേശൻ കിറ്റ് വിതരണം നിർവ്വഹിച്ചു.
ബൂത്ത് പ്രസിഡണ്ട് പി.വി അഷ്റഫ്, കെ.എസ്.യു തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡണ്ട് എ.പി നിഹാൽ, പി.പി അഹമ്മദ് ,വി.കെ മഹമൂദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.