എട്ടാംമൈലിലെ വണ്ടർ കിഡ്സ് പ്രീ സ്കൂൾ കെട്ടിടോദ്ഘാടനം നടന്നു


കുറ്റ്യാട്ടൂർ :- എട്ടാംമൈലിലെ വണ്ടർ കിഡ്സ് പ്രീ സ്കൂൾ കെട്ടിടോദ്ഘാടനം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി റെജി നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ എം.വി കുഞ്ഞിരാമൻ മാസ്റ്റർ, കേണൽ സാവിത്രിയമ്മ കേശവൻ , ബാബു പണ്ണേരി എന്നിവർ ആശംസയർപ്പിച്ച്  സംസാരിച്ചു. പ്ലേ ഏരിയയുടെ ഉദ്ഘാടനം യൂസഫ് പാലക്കൽ നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ സുജാത ടീച്ചർ സ്വാഗതവും സാഹിദ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.



Previous Post Next Post