കോടിപ്പൊയിൽ അബൂബക്കർ സ്വിദ്ദീഖ് ജുമാ മസ്ജിദ് & സ്വിദ്ദീഖിയ്യ സുന്നി മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തർബിയ പാരന്റ്സ് മീറ്റിങ്ങും ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പ് സംഗമവും നടത്തി


കോടിപ്പൊയിൽ :- കോടിപ്പൊയിൽ അബൂബക്കർ സ്വിദ്ദീഖ് ജുമാ മസ്ജിദ് & സ്വിദ്ദീഖിയ്യ സുന്നി മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തർബിയ പാരന്റ്സ് മീറ്റിങ്ങും ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പ് സംഗമവും നടത്തി. എസ്‌.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അനസ് അമാനി അൽ കാമിലി പുഷ്പഗിരി ക്ലാസ് അവതരണം നടത്തി. 

മുഹമ്മദ് സുഹൈൽ സഖാഫി, അശ്റഫ് മിസ്ബാഹി, മുസ്തഫൽ ഖാസിമി, അബ്ദുശുക്കൂർ എന്നിവർ സംസാരിച്ചു. ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് പ്രത്യേക പ്രാർത്ഥന നടത്തുകയും ഉപഹാരം നൽകുകയും ചെയ്തു.

Previous Post Next Post