മുണ്ടേരി :- മുണ്ടേരി അരുംഭാഗം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദർസ് ആരംഭിച്ചു. സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പള്ളി ദർസുകളാണ് ഇസ്ലാമിന്റെ നിലനിൽപിനാധാരമെന്നും ദർസുകൾ ചെയ്യുന്ന സേവനം പ്രബോധന രംഗത്ത് മറ്റു സംവിധാനങ്ങൾക്ക് ചെയ്യാൻ സാധ്യമല്ലെന്നും തങ്ങൾ പറഞ്ഞു. മഹല്ല് പ്രസിഡന്റ് അബുബക്കർ ഹാജി അധ്യക്ഷനായി. അസ്ലം തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന ഇഷ്ഖ് മജ്ലിസിന് ബഷീർ ഫൈസി ദേശമംഗലം നേതൃത്യം നൽകി.
മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, കെ.കെ മുഹമ്മദ് ദാരിമി അരിയിൽ, ശരീഫ് ബാഖവി വേശാല, എ.കെ അബ്ദുൽ ബാഖി, അബ്ദുൽ ഖാദർ മുസ്ലിയാർ മുണ്ടേരി, ഹാഫിസ് അബ്ദുറസാഖ് ഫൈസി, കീച്ചേരി അബ്ദുൽ ഗഫൂർ മൗല വി, അബ്ദുല്ല ഹാജി ബ്ലാത്തൂർ, അബ്ദുൽ ഫത്താഹ് ദാരിമി മാ ണിയൂർ, സിദ്ധീഖ് ദാരിമി ബക്കളം, അയൂബ് ദാരിമി പൂമംഗലം, അസ്ലം അസ്ഹരി പൊയ്തുംകടവ്, ഇബ്റാഹീം മൗലവി മടക്കി മല, റിയാസ് അസ്അദി, റിജാസ് ബാഖവി കുറുവ, എം പി എം അശ്റഫ്, മുജീബ് മുണ്ടേരി എന്നിവർ സംസാരിച്ചു.