പാട്ടയം :- കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "AWAKENING -2025" ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പാട്ടയം ലീഗ് ഓഫീസിൽ വെച്ച് നടന്നു. കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരത്തിലെ മുസ്‌ലിംങ്ങളുടെ സാമൂഹ്യ- വിദ്യാഭ്യാസ പുരോഗതിക്ക് ചാലക ശക്തിയായത് മുസ്‌ലിം ലീഗിന്റെ സാന്നിധ്യമാണെന്ന് സയ്യിദ് ആറ്റക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു .
യൂത്ത് ലീഗ്ശാഖ പ്രസിഡണ്ട് ബഷീർ ടി.പി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് ഹനീഫ പാട്ടയം, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം എന്നിവർ സംസാരിച്ചു. ശാഖ ജനറൽ സെക്രട്ടറി ശമ്മാസ് സ്വാഗതവും റാസിം നന്ദിയും പറഞ്ഞു.