മട്ടന്നൂർ :- ടെലിഫോൺ കണക്ഷൻ നന്നാക്കാത്തതിന് ബി.എസ്.എൻ.എൽ. ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ഉപോഭോക്ത്യ കോടതി ഉത്തരവിട്ടു. എടയന്നൂർ കാനാട് സ്വദേശി അഡ്വ. പി.എം ശ്രീജിത്ത് നൽകിയ പരാതിയിലാണ് വിധി. കൊളോളം എക്സ്ചേഞ്ചിന് കീഴിൽ 2021 മാർച്ച് മുതൽ ടെലിഫോൺ കണക്ഷൻ തകരാറിലായിട്ടും നന്നാക്കിയില്ലെന്നായിരുന്നു പരാതി.
ഒരു ഫോൺ മാത്രമായി നന്നാക്കാൻ രണ്ടുകിലോമീറ്ററോളം ലൈൻ വലിക്കണമെന്നും റോഡിൻ്റെയും കുടിവെള്ള പൈപ്പിന്റെയും പ്രവൃത്തി തടസ്സമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബി.എസ്.എൻ.എൽ അധികൃതർ കണക്ഷൻ ശരിയാക്കാതിരുന്നത്. 10,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 2,500 രൂപയും നൽകാനാണ് ബി.എസ്.എൻ.എൽ ജനറൽ മാനേജരോട് വിധിയിൽ നിർദേശിച്ചത്.