മട്ടന്നൂർ :- പത്തുവയസ്സുകാരി യെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം തടവും 40,000 രൂപ പിഴയും. മട്ടന്നൂർ പോക്സോ അതിവേഗ കോടതിയുടേതാണ് ശിക്ഷ. പേരട്ട കല്ലന്തോട് സ്വദേശി വി.എം സുകുമാരനെ(68) യാണ് പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. പിഴത്തുകയിൽ നിന്ന് 35,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം.
ഉളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അതിക്രമത്തിൽ ഇൻസ്പെക്ടർ കെ.സുധീ റാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി ഷീന ഹാജരായി.