കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1990-91 SSLC ബാച്ചിലെ സഹപാഠികളുടെ മക്കളിൽ ഉപരിപഠനത്തിനർഹത നേടിയ SSLC, പ്ലസ് ടു, CBSE വിദ്യാർഥികളെ അനുമോദിച്ചു. കണ്ണൂർ റൂറൽ എസ്.പി ഹേമലത IPS അനുമോദനം നൽകി. രജിത്ത് നാറാത്ത് അദ്ധ്യക്ഷത വഹിച്ചു.
കണ്ണൂർ എക്സൈസ് സർക്കിൾ പ്രിവൻ്റീവ് ഓഫീസർ നിസാർ കുലോത്ത് വിമുക്തി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ശ്രീകല, ശ്രീജ, മനോജ്, മുഹമ്മദ് ഷക്കീർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. രാജേഷ് സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.