പള്ളിപ്പറമ്പ് :- കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ട എം.എസ്.എഫ് - ഹരിത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഫർഹാന ടി.പിയെ പള്ളിപ്പറമ്പ് ശാഖാ മുസ്ലിംലീഗ് കമ്മിറ്റി അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹംസ മൗലവി ഉപഹാരം നൽകി.
മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി..യൂസുഫ്, ശാഖാ ജനറൽ സെക്രട്ടറി പി.പി അബ്ദു, യുത്ത് ലീഗ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.കെ. അബ്ദുൾ ലത്തീഫ്, പി.പി അബ്ദുൾ ഹകീം തുടങ്ങിയവർ സംസാരിച്ചു. അന്തായി പി.പി, ഹനീഫ പി.പി, ഷംസു എം.കെ, അബ്ദുൽ ജബ്ബാർ പി.പി, റംഷാദ് സി.എച്ച്, അബ്ദുൾ സലാം സി.വി, സാജിദ് എ.പി, തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി പി.പി അബ്ദു സ്വാഗതവും റംഷാദ് നന്ദിയും രേഖപ്പെടുത്തി.