ചന്ദ്രികാ സ്പെഷ്യൽ ഡ്രൈവ് പള്ളിപ്പറമ്പ് ശാഖാതല ഉദ്ഘാടനം നടന്നു


പള്ളിപ്പറമ്പ് :- ചന്ദ്രികാ സ്പെഷ്യൽ ഡ്രൈവ് പള്ളിപ്പറമ്പ് ശാഖാതല ഉദ്ഘാടനം പി.പി അബ്ദുൾ ജബ്ബാറിനെ വാർഷിക വരിക്കാരനാക്കി ജില്ലാ മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗം ഹംസമൗലവി നിർവഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി.യൂസുഫ്, ശാഖാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.പി അബ്ദു, സി.കെ അബ്ദുൾ ലത്തീഫ്, പി.പി അബ്ദുൾ ഹകീം, പി.പി ഹനീഫ, പി.പി അന്തായി, എം.കെ ഷംസു, ഹരിത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഫർഹാന ടി.പി തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post