കൂടാളി :- കൂടാളി ഹൈസ്കൂൾ 1982 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "പ്രിയം 82" ന്റെ നേതൃത്വത്തിൽ ചാലോട് മന്ദാരിൻ സ്കൈ കോൺഫറൻസ് ഹാളിൽ വെച്ച് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സി.കെ ശേഖരൻ മാസ്റ്റർ പുരസ്കാര ജേതാവ് ഇ.പി ആർ വേശാല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.
MBBS ബിരുദം കരസ്ഥമാക്കിയ പ്രിയം കൂട്ടായ്മയിലെ അംഗമായ കെ.വി.കൃഷ്ണൻ്റെ മകൾ ഡോ: പി.കെ.അനുഷയേയും ശേഖരൻ മാസ്റ്റർ പുരസ്കാര ജേതാവ് ഇ.പി.ആർ വേശാലയേയും ആദരിച്ചു. പി.പി അബ്ദുൾ റസാക്, എ.നസീർ, എം.കെ രാഗിണി, എ.കെ സുധാറാണി, എം.വി സുശീല , കെ.ജയരാജൻ, പി.പ്രകാശൻ, കെ.രാമചന്ദ്രൻ, കെ.വി കൃഷ്ണൻ, ഡോ: പി.കെ അനുഷ എന്നിവർ സംസാരിച്ചു. കെ.കെ ഷജിൽ കുമാർ സ്വാഗതം പറഞ്ഞു.