കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.ബാലകൃഷ്ണൻ മാസ്റ്ററുടെ ആറാം ചരമവാർഷികദിനം ആചരിച്ചു


കമ്പിൽ :- മുതിർന്ന കോൺഗ്രസ്സ് നേതാവ്, കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം, കൊളച്ചേരി യു.പി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച കൊളച്ചേരിയിലെ സി.ബാലകൃഷ്ണൻ മാസ്റ്ററുടെ 6-ാം ചരമ വാർഷികദിനം കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. കമ്പിൽ എം.എൻ ചേലേരി സ്മാരക മന്ദിരത്തിൽ ചേർന്ന അനുസ്മരണ യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. 

ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേര്യൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റും KSSPA ജില്ലാ ജോ.സെക്രട്ടറിയുമായ സി.ശ്രീധരൻ മാസ്റ്റർ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് കെ. ബാലസുബ്രഹ്മണ്യൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാരായ ടി.പി സുമേഷ്, സി.എച്ച്. മൊയ്തീൻകുട്ടി, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം പ്രസീത ടീച്ചർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.സജിമ,കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻ്റ് വി. പത്മനാഭൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി കയ്പയിൽ അബ്ദുള്ള, എ.പി. രാജീവൻ, കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈ. പ്രസിഡൻ്റ് സുനീത അബൂബക്കർ എന്നിവർ സംസാരിച്ചു.

Previous Post Next Post