പള്ളിക്കുന്ന് :- കണ്ണൂർ ആർട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച നാലുദിവസത്തെ അഡ്വാൻസ് മെഡിറ്റേഷൻ പ്രോഗ്രാം സമാപിച്ചു. പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രം ഹാളിൽ നടന്ന ചടങ്ങിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 160 ഓളം ആളുകൾ പങ്കെടുത്തു. ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജിയുടെ പ്രഥമ ശിഷ്യനും ഇന്റർനാഷണൽ ശ്രീ ശ്രീ യോഗ ഡയറക്ടറും ആയ ഗിരിൻ ഗോവിന്ദ് പരിപാടി നയിച്ചു.
സമാപന സമ്മേളനം മലബാർ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ അടിമന വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ, സഞ്ജു മോഹൻ, രാജേഷ് നാളിനാലയം, ബാബു ശ്രീനിലയ, വിനോദ് അരിയേറി, ഇ.വി.ജി നമ്പ്യാർ എന്നിവർ സംബന്ധിച്ചു.