ചേലേരി :- പ്രമേഹബാധയെ തുടർന്ന് കാലിന്റെ വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന ചേലേരി ലക്ഷംവീട്ടിലെ ദേവന്റെ മകൾ കെ.സുജാതയ്ക്ക് കണിയാണ്ടി അബ്ദുള്ള ചക്രം ഘടിപ്പിച്ച വാക്കർ വാങ്ങി നൽകി. സുജാതയുടെ വീട്ടിൽ നടന്ന ചടങ്ങിൽ അബ്ദുല്ലയുടെ സാന്നിധ്യത്തിൽ കൊളച്ചേരി സർവീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് കെ.എം ശിവദാസൻ വീൽചെയർ കൈമാറി.
ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ബാലസുബ്രഹ്മണ്യൻ, ഒ.ദിനേശൻ ഇ.സി ഗോവിന്ദൻ , കെ.അച്യുതൻ, ഉണ്ണികൃഷ്ണൻ , രാമൻ തുടങ്ങിയവർ പങ്കെടുത്തു.