കൊളച്ചേരി :- DYFI ഊട്ടുപുറം - പാടിക്കുന്ന് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ SSLC, പ്ലസ് ടു, LSS, USS വിജയികളെ അനുമോദിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും യുവധാരയുടെ യൂണിറ്റ് തല ഉദ്ഘാടനവും നടന്നു.
DYFI മയ്യിൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി.സി ജംഷീർ ഉദ്ഘാടനം ചെയ്തു. ആദർശ് അധ്യക്ഷത വഹിച്ചു. അഖിൽ സ്വാഗതവും സ്നേഹ നന്ദിയും പറഞ്ഞു.