കൊളച്ചേരി :- മിത്ര ചാരിറ്റബിൾ ട്രസ്റ്റ് കൊളച്ചേരിയുടെ പ്രവർത്തന ഉദ്ഘാടനവും പ്രഥമ പുരസ്കാര വിതരണവും ഓഗസ്റ്റ് 18 ഞായറാഴ്ച നടക്കും. പരിപാടിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ട്രസ്റ്റ് ചെയർമാൻ എം.വി ബാലകൃഷ്ണൻ പെരുമലയന്റെ അധ്യക്ഷതയിൽ ട്രസ്റ്റ് രക്ഷാധികാരി സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. കെ.രാമകൃഷ്ണൻ മാസ്റ്റർ വിശദീകരണം നടത്തി.
മനീഷ് സാരംഗി, സുബ്രൻ കൊളച്ചേരി, രാമൻ പണിക്കർ കൊളച്ചേരി, ഗിരീഷ് മേലൂർ, എം.വി കുഞ്ഞിക്കണ്ണൻ, ഷിജിൽ എം.വി, പ്രജിത്ത് മമ്പാല, മനോജ് കമ്പിൽ, ശ്രീരഞ്ജിനി വി.വി എന്നിവർ സംസാരിച്ചു. എം പി രാമകൃഷ്ണൻ സ്വാഗതവും ഷൈന.ആർ പണിക്കർ നന്ദിയും പറഞ്ഞു.