കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1985 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ "ചങ്ങാതികൂട്ട" ത്തിലെ അംഗം പ്രസന്നകുമാരിയുടെ മകനും കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവുമായ ഡോ: ആർ ശ്യാം കൃഷ്ണനെ അനുമോദിച്ചു. പി.കൃഷ്ണൻ പൊന്നാടയണിയിച്ചു. പ്രശസ്ത കലാകാരൻ രമേഷ് പയ്യന്നൂർ സ്നേഹോപഹാരം കൈമാറി.
കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ എം.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ടി.സത്യൻ, വിധീന്ദ്രൻ, ഇ.പി ജയരാജൻ, കെ.സന്ധ്യ ടീച്ചർ, എൻ.വി ശൈലജ ടീച്ചർ, ഒ.സി പ്രസന്നകുമാരി ടീച്ചർ, കാവ്യ, പുരസ്കാര ജേതാവ് ഡോ: ശ്യാം കൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി.പ്രേമരാജൻ സ്വാഗതവും റീജ പി.വി നന്ദിയും പറഞ്ഞു.