കനത്ത മഴയിൽ കണ്ണാടിപ്പറമ്പ് പാറപ്പുറത്ത് മണ്ണിടിഞ്ഞ് കിണറും വീടും ഭീഷണിയിൽ


കണ്ണാടിപ്പറമ്പ് :- ഇന്ന് പുലർച്ചെയുണ്ടായ കനത്ത മഴയിൽ കണ്ണാടിപ്പറമ്പ് പാറപ്പുറത്ത് മണ്ണിടിഞ്ഞ് കിണറും വീടും ഭീഷണിയിൽ. നാറാത്ത് പഞ്ചായത്ത് 14ാം വാർഡ് പാറപ്പുറം ഫാറൂഖ് ജുമാമസ്ജിദിനു സമീപത്തെ തായലപ്പുരയിൽ ഹഫ്സത്തിൻ്റെ വീടാണ് ഭീഷണിയിലുള്ളത്.

മണ്ണിടിഞ്ഞ് മരങ്ങളും മറ്റും കിണറിലേക്ക് പതിച്ചു. കിണറും വീട്ടു ചുമരുമെല്ലാം വീണ്ടു കീറിയിട്ടുണ്ട്. മണ്ണിടിച്ചിൽ രാത്രി സമയത്തായതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.



Previous Post Next Post