കണ്ണൂർ :- നാദസ്വരം കണ്ണൂരിൻ്റെ 5-ാം വാർഷികാഘോഷം സ്നേഹ സംഗമം ക്ലൈഫോർഡ് ഇന്നിൽ വെച്ച് നടന്നു. നാദസ്വരം പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി ജയകുമാർ ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ കുക്കു രാജീവൻ ആമുഖ പ്രഭാഷണം നടത്തി.
കെ.വല്ലി , തങ്കം കുറുപ്പ്, കെ.വി വിനോദ്, ജ്യോത്രീന്ദ്രൻ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. അഡ്മിൻ ഷനീദ് ആലക്കാട്ട് സ്വാഗതവും ലത്തീഷ് നന്ദിയും പറഞ്ഞു. തുടർന്ന് നാദസ്വരം കലാ കുടുംബത്തിൻ്റെ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.