തിരുവനന്തപുരം :- അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലെ പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷം ഇന്ത്യ പിന്നാക്കം പോയതായി ലോകാരോഗ്യസംഘടന. യൂണിസെഫുമായിച്ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയിൽ 16 ലക്ഷം കുട്ടികൾ ഒരു കുത്തിവെപ്പും എടുക്കാത്തവരാണെന്ന വിവരമുള്ളത്. കുത്തിവെപ്പെടുക്കാത്ത 21 ലക്ഷം കുട്ടികളുമായി നൈജീരിയ മാത്രമാണ് ഇന്ത്യക്ക് മുന്നിൽ. റിപ്പോർട്ടുപ്രകാരം 2023-ൽ ലോകത്താകമാനം 1.45 കോടി കുട്ടികൾ പ്രതിരോധകുത്തിവെപ്പെടുത്തിട്ടില്ല. 2022-ൽ 11 ലക്ഷം കുട്ടികളാണ് ഇന്ത്യയിൽ കുത്തിവെപ്പെടുക്കാത്തവരായി ഉണ്ടായിരുന്നത്. ആവശ്യമായ വാക്സിനുകളൊന്നും എടുക്കാത്ത 65 ലക്ഷം കുട്ടികൾകൂടി ലോകത്താകമാനമുണ്ട്. അങ്ങനെ നോക്കുമ്പോൾ പ്രതിരോധശേഷി കൈവരിക്കാത്ത 2.1 കോടി കുട്ടികളുണ്ട്. ഇതിൽ 60 ശതമാനത്തിലധികവും ഇന്ത്യയടക്കമുള്ള 10 രാജ്യങ്ങളിലാണ്.
പാകിസ്താനിൽ 3.96 ലക്ഷവും അഫ്ഗാനിസ്താനിൽ 4.67 ലക്ഷവും കുട്ടികൾ കുത്തിവെപ്പെടുക്കാത്തതായുണ്ട്. ഇന്ത്യയിൽ കുത്തിവെപ്പെടുക്കാത്തവരിൽ 60 ശതമാനവും ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലുള്ളവ രാണ്. അരുണാചൽപ്രദേശ്, മിസോറം, നാഗാലാൻഡ്, മേ ഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് മികച്ച നിലയിലുള്ളത്.-80 ശതമാനത്തിനുമുക ളിൽ. കേരളത്തിൽ സ്വകാര്യ ആശുപത്രികളുടെ കണക്കുകൂടി ചേർക്കുമ്പോൾ 90 ശതമാനത്തിനു മുകളിലാണ് കുത്തിവെപ്പെടുത്ത കുട്ടികൾ. ഡി.പി.ടി, അഞ്ചാംപനിക്കെതിരേയുള്ള കുത്തിവെപ്പ് എന്നിവയാണ് കുട്ടികൾക്ക് പ്രധാനം.