പന്ന്യങ്കണ്ടി :- പന്ന്യങ്കണ്ടി ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്രസയിൽ നടപ്പിലാക്കുന്ന നൂറുൽ മആരിഫ് ചന്ദ്രിക ദിനപത്രം റിയാദ് കണ്ണൂർ ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി മുക്താർ പി.ടി.പി മദ്രസ ലീഡർ നാദിഷ് പി.പിക്ക് ചന്ദ്രിക ദിനപത്രം നൽകിക്കൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി, പന്ന്യങ്കണ്ടി ജമാഅത്ത് പ്രസിഡണ്ട് പി.പി ഖാലിദ് ഹാജി, മദ്രസ്സാ മാനേജർ മുഹമ്മദ് കുഞ്ഞി.പി,സദർ മുഅല്ലിം മുസ്തഫ.പി, പന്ന്യങ്കണ്ടി ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പിപി.സി ഉമ്മർ കുട്ടി, ശാഖ ജനറൽ സെക്രട്ടറി റഹീസ് കെ.പി, ട്രഷറർ അബ്ദു പറമ്പിൽ, അബുദാബി കെ എം സി സി പ്രതിനിധി റഫീഖ് കെ.പി, ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് നൗഫൽ.പി.പി, MSF ശാഖ സെക്രട്ടറി സാലിം പി.ടി.പി എന്നിവർ പങ്കെടുത്തു. മക്ക കെഎംസിസി പ്രതിനിധി പി.പി സിദ്ധീഖ് ഹാജി പന്ന്യങ്കണ്ടി ഒരു വർഷത്തേക്കുള്ള ചന്ദ്രിക ദിനപത്രങ്ങൾ സ്പോൺസർ ചെയ്തത്