മയ്യിൽ :- സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് വലിയ പരിക്കോടെ ഇപ്പോൾ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിയുന്ന പി. കെ ചന്ദ്രന് ചികിത്സയ്ക്ക് വലിയ തുക ആവശ്യമാണ്. ഏറ്റവും ചുരുങ്ങിയത് 5 ലക്ഷത്തിലധികം തുക ഇപ്പോൾ തന്നെ ചിലവായിട്ടുണ്ട്. ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കെ. പി. ബാലകൃഷ്‌ണൻ ചെയർമാനായും പി.കുഞ്ഞികൃഷ്‌ണൻ കൺവീനറായും (9446637760) ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
കൂലി വേല ചെയ‌് ജീവിക്കുന്ന കുടുംബമാണ് ചന്ദ്രന്റേത്. മൂന്നു മക്കളും വിദ്യാർത്ഥികളാണ്. നാല് വർഷം മുൻപ് തലച്ചോറിൽ ട്യൂമർ ബാധിച്ച് ചികിത്സയിലൂടെ രക്ഷപ്പെട്ടതാണ് ചന്ദ്രൻ . ഭാര്യ ഒരു ജ്യൂസ് കടയിലെ ജീവനക്കാരിയാണ്. അവർക്ക് വളരെ തുച്ഛവരുമാനം മാത്രമാണ് ഉളളത്. ഈ സ്‌ഥിതിയിൽ ഉപജീവനത്തിനു പോലും പാടുപെടുന്ന ആ കുടുബത്തിന് ഭാരിച്ച ആശുപത്രി ചിലവ് താങ്ങാൻ കഴിയാത്ത സ്‌ഥിതിയാണ്.
എല്ലാവരും കഴിയാവുന്ന സഹായങ്ങൾ ചെയ്യേണ്ടതാണ്. സഹായങ്ങൾ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലേക്കോ, കമ്മറ്റിയെ നേരിട്ടോ ഏൽപ്പിക്കാവുന്നതാണ്.
Google Pay - 9526447548 (Vyshnav.P)
അക്കൗണ്ട് വിവരങ്ങൾ
A/c No 110124320437
A/c Name - Vyshnav .P (S/o P. K. Chandran)
Canara Bank, Mayyil Branch
IFSC code CNRB0014243.
MICR Code 670015910
Phone No. 9526447548