പാമ്പുരുത്തി :- കാലവർഷം കനത്തതുമൂലം പഴശ്ശി ഡാം തുറന്നതും മറ്റുമായി പാമ്പുരുത്തി പുഴയിൽ വെള്ളം അല്പം കൂടിയിട്ടുണ്ട്. നിലവിൽ ഭയപ്പെടാനില്ല. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി വാർഡ് മെമ്പർ. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പാമ്പുരുത്തിയിൽ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മകൾ സജ്ജീകരിച്ചിട്ടുണ്ട്.
തോട് - കുളം - പുഴ എന്നിവിടങ്ങളിലെ നമ്മുടെ കുട്ടികളുടെ ഉല്ലാസങ്ങൾ കുറച്ചുദിവസത്തേക്കെങ്കിലും ഒഴിവാക്കുക. ഭീതിയുളവാക്കുന്ന ഫോർവേഡ് മെസ്സേജുകൾ കഴിവതും ഒഴിവാക്കണം. പ്രതിസന്ധി ഘട്ടങ്ങളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ഗവൺമെൻറ് /ഗവൺമെന്റിതര ഏജൻസികളുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ്മകൾ സജ്ജമായിരിക്കുകയാണ്.
സന്നദ്ധ പ്രവർത്തകരെ ബന്ധപ്പെടുക
റിയാസ്. എൻ.പി - 9895925929
മുഹമ്മദ് കുഞ്ഞി കെ.സി - 9207890674
അൻവർ എം - 9745814849
മുസ്തഫ വി.ടി - 9895130880
മുബഷിർ.എം - 8089416964