മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് അംഗങ്ങളിൽ നിന്നും സമാഹരിച്ച രണ്ട് ലക്ഷം രൂപ വയനാട് ദുരിതാശ്വാസ ഫണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിക്ക് യൂണിറ്റ് ഭാരവാഹികളും, പ്രവർത്തകരും ചേർന്ന് കൈമാറി. യൂണിറ്റ് ഭാരവാഹികളായ കെ.പി അബ്ദുൾ ഗഫൂർ, രാജീവ് മാണിക്കോത്ത്, എം.ഒ നാരായണൻ, യു.പി അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു.
സംസ്ഥാനതല നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിലൂടെ ഉരുൾപൊട്ടലിൽ അനവധി വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും ഭാഗികമായും തകർന്നു ജീവിതോപാദി ഇല്ലാതായ വ്യാപാരികളുടെ സംരക്ഷണത്തിനും, പുനരധിവാസത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനത്തിനാണ് ലക്ഷ്യമിടുന്നത് എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി പറഞ്ഞു.