കരിങ്കൽക്കുഴി തിലക് പാർക്ക് നവീകരിച്ച് സംരക്ഷിക്കുക - ബാലസംഘം കൊളച്ചേരി വില്ലേജ് സമ്മേളനം


കരിങ്കൽക്കുഴി :- കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസത്തിന് ഉപകരിക്കുന്ന രീതിയിൽ തിലക് പാർക്ക് നവീകരിക്കണമെന്ന് ബാലസംഘം കൊളച്ചേരി വില്ലേജ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം ടി.കെ വർഷ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അമൽ കൃഷ്ണ അധ്യക്ഷത വഹിച്ചു.

ഭാരവാഹികൾ

പ്രസിഡൻ്റ്  : അമൽ കൃഷ്ണ

വൈസ് പ്രസിഡന്റ് : ശ്രീനന്ദ്, ശ്രീദേവ്

സെക്രട്ടറി : ദേവിക ദിനേശ്

ജോ: സെക്രട്ടറി :- അർച്ചന, സിദ്ധാർഥ്

കൺവീനർ : സിജു പി.പി

ജോ: കൺവീനർ : ശ്രീജിത്ത് എം.കെ, ബിനിഷ

Previous Post Next Post