ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തളിപ്പറമ്പ് സൗത്ത് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹ ഭവനം പദ്ധതിയുടെ ഫണ്ട് ശേഖരണോദ്ഘാടനം നിർവഹിച്ചു


മയ്യിൽ : ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തളിപ്പറമ്പ് സൗത്ത് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സബ് ജില്ലയിൽ നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ ആദ്യ ഫണ്ട് ശേഖരണം തളിപ്പറമ്പ് സൗത്ത് സബ്ജില്ല എ ഇ ഒ  ജാൻസി ജോണിൽ നിന്നും സ്വീകരിച്ചുകൊണ്ട് മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് അജിത എം.വി ഉദ്ഘാടനം നിർവഹിച്ചു.

ഡിടിസി ഗൈഡ് അനിത കെ.കെ, എൽ എ സെക്രട്ടറി ഹേമന്ത്.കെ, ട്രഷറർ ഷാജി എം.പി, സതി കെ.സി, കെ എ കെ എൻ എസ് പിടിഎ പ്രസിഡണ്ട് മധു.കെ, ഹബീബ് മാസ്റ്റർ, ബാബു പണ്ണേരി എന്നിവർ പങ്കെടുത്തു.

Previous Post Next Post