തിരുവനന്തപുരം :- യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽവരും. എട്ടുസീറ്റുള്ള വാഹനങ്ങൾക്കും ഇത് ബാധകമാണ്. സീറ്റ് ബെൽറ്റുകൾക്കും അനുബന്ധ സാമഗ്രികൾക്കും പുതിയ ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താനാണ് കേന്ദ്രതീരുമാനം.
ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്കർഷിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേഡിലുള്ള സീറ്റ് ബെൽറ്റുകളും, ആങ്കറുകളും വാഹനങ്ങളിൽ ഘടിപ്പിക്കണം. നിർമാണവേളയിൽ വാഹനനിർമാതാക്കൾ ഇത് ഉറപ്പിക്കണം.
നിലവിൽ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും കർശനമല്ല. വാഹനപരിശോധനയിലും എ.ഐ. ക്യാമറകളി ലും മുൻനിരയാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കു ന്നുണ്ടോ എന്നുമാത്രമാണ് പരിശോധിക്കുന്നത്. നാലുചക്രവാഹനങ്ങളുടെ വിഭാഗത്തിൽപ്പെട്ട ക്വാഡ്രാസൈക്കിളുകളിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.