കമ്പിൽ :- ജൂനിയർ റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ ഹിരോഷിമ, നാഗസാക്കി ദിനത്തിന്റെ ഭാഗമായി കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ യുദ്ധവിരുദ്ധറാലി നടത്തി.
ജെ.ആർ.സി ഉപജില്ല കോഡിനേറ്റർ പി.കെ അശോകൻ്റെ അധ്യക്ഷതയിൽ പ്രധാനാധ്യാപിക ശ്രീജ പി.എസ് ഉദ്ഘാടനം ചെയ്തു. എൻ.നസീർ , ശരണ്യ.കെ എന്നിവർ സംസാരിച്ചു.