തളിപ്പറമ്പ് :- ഖത്തർ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി മണ്ഡലം കമ്മറ്റിയുടെ കീഴിൽ യൂത്ത് വിങ് രൂപീകരിച്ചു. യൂത്ത് വിങ് രൂപീകരണ യോഗം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം പുളുക്കൂലിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ഹനീഫ ഏഴാം മെയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ നിരീക്ഷകൻ ബഷീർ കാട്ടൂർ, ജില്ലാ മീഡിയ വിങ് ചെയർമാനും പയ്യന്നൂർ മണ്ഡലം പ്രെസിഡന്റുമായ റാഷിദ് പുളിങ്ങോം,അബ്ദുൽ ബാരി ചപ്പാരപ്പടവ്, ഷംസീർ കെ എം പി കമ്പിൽ, സകരിയ കൊമ്മച്ചി മുക്കുന്ന്, ഹാരിസ് നെല്ലിക്കപ്പാലം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യൂനുസ് ശാന്തിഗിരി സ്വാഗതവും ട്രഷറർ യൂസഫ് പന്നിയൂർ നന്ദിയും പറഞ്ഞു.
യൂത്ത് വിങ് ഭാരവാഹികൾ
സുബൈർ പാലത്തുങ്കര ചെയർമാനും, മുൻഷീർ പി.സി.പി ജനറൽ കൺവീനറായും, സുൾഫിക്കർ അലി അരിപ്പാമ്പ്റ, ഉമൈർ കെ.യു ഓണപ്പറമ്പ, മൻസൂർ ഡാൻഡി തളിപ്പറമ്പ, മുബഷിർ എളമ്പേരം പാറ, ജുനൈബ് യു.എം പരിയാരം, മുത്തലിബ് കൊടിപോയിൽ, യൂനുസ് കെ.യു ഓണപ്പറമ്പ, അബ്ദുൽ ലത്തീഫ് കെ.വി ചപ്പാരപ്പടവ്, സാലിം ടി.വി തിരുവട്ടൂർ, ഫായിസ് പോക്കുണ്ട് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.