ചെങ്ങളായി :- ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേന അംഗങ്ങൾ വയനാടിലെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി 22,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ഹരിത കര്‍മ്മ കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനന് തുക കൈമാറി.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.രമേശന്‍, വൈസ് പ്രസിഡന്റ് ശോഭന കെ.എം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എം പ്രജോഷ് , വാർഡ് മെമ്പര്‍മാർ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു