ചട്ടുകപ്പാറ:- തളിപ്പറമ്പ് സൗത്ത് സബ്ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി സബ്ജില്ല തല പ്രവർത്തന ഉദ്ഘാടനം മാണിയൂർ സെൻട്രൽ എ എൽ പി സ്കൂളിൽ നടന്നു.
കുറ്റ്യാട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ വി പ്രതീഷ് അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് സൗത്ത് എ ഇ ഒ ജാൻസി ജോൺ പദ്ധതി വിശദീകരിച്ചു. മദർ പിടിഎ പ്രസിഡണ്ട് ദീപ ഗിരിധരൻ പ്രവർത്തന കലണ്ടർ പ്രകാശനം ചെയ്തു.
അധ്യാപകരായ സ്മിത, പ്രതീഷ് കെ വി, എം അഷറഫ്, ഷനൂപ് എം ഒ എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻ പാട്ട് കലാകാരൻ ശ്രീരംഗ് സുധാകരൻ നയിക്കുന്ന കളിയരങ്ങ് അരങ്ങേറി.