മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 56,000 രൂപ സംഭാവന നൽകി. പവർ ക്രിക്കറ്റ് ക്ലബ് മെമ്പർമാരിൽ നിന്നും പിരിച്ചെടുത്ത തുക കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്ന പരിപാടിയിൽ തളിപ്പറമ്പ് MLA എം.വി ഗോവിന്ദൻ മാസ്റ്റർക്ക് കൈമാറി.
രാധാകൃഷ്ണൻ മാണിക്കോത്ത്, ബാബു പണ്ണേരി, ഒ.എം അജിത്ത് മാഷ്, രാജു പപ്പാസ്, രാധാകൃഷ്ണൻ എ.കെ, ശരത് പി.വി, സത്യൻ കെ.ഒ, ഹാഷിം വി.പി, ഷൈജു ടി.പി, റാഫി എം.വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.