പാട്ടയം :- പാട്ടയം നൂറുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ ഡിജിറ്റൽ ക്ലാസ്സ് റൂം ഉദ്ഘാടനം സയ്യിദ് ബാ അലവി നദ് വി തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ അബ്ദുൽ റഹീം പി.പി അദ്ധ്യക്ഷത വഹിച്ചു. ഡിജിറ്റൽ കിറ്റ് സയ്യിദ് ആറ്റക്കോയ തങ്ങൾ Dr. ഹാരിസ് ദാരിമിക്ക് കൈമാറി.
ഹാശിം മാസ്റ്റർ, ശബീർ യമാനി ,അബ്ദുൽ ഫത്താഹ് മൗലവി ശാദുലി മൗലവി, ശൈഖ് മുഹ്‌യദ്ദീൻ ബാഖവി, അബ്ദുൽ സ്വമദ് ദാരിമി, അബ്ദുൽ നാസ്വിർ ആശംസയർപ്പിച്ചു സംസാരിച്ചു. അബ്ദുൽ നാസ്വിർ മാസ്റ്റർ സ്വാഗതവും അബ്ദുൽ കരീം ഹാജി നന്ദിയും പറഞ്ഞു.