കൊളച്ചേരി :- തദ്ദേശ അദാലത്തിന്റെ ഭാഗമായി പരാതി സമർപ്പിക്കുന്നതിനായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ആഗസ്ത് 19, 21,22 തീയ്യതികളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. സെപ്റ്റംബർ 2 നാണ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ അദാലത്ത് നടക്കുക.
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ
ബിൽഡിംഗ് പെർമിറ്റ്, കംപ്ലീഷൻ
വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ
സിവിൽ രെജിസ്ട്രേഷൻ
നികുതികൾ
ഗുണഭോക്ത്യ പദ്ധതികൾ
പദ്ധതി നിർവഹണം
സാമൂഹ്യ സുരക്ഷ പെൻഷനുകൾ
മാലിന്യ സംസ്കരണം
പൊതുസൗകര്യങ്ങളും സുരക്ഷയും
ആസ്തി മാനേജ്‌മന്റ്
സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെ കാര്യക്ഷമത