പഴശ്ശി പ്രിയദർശിനി കോൺഗ്രസ് മന്ദിരത്തിൽ കെ.പി ഗോവിന്ദൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- പഴശ്ശി പ്രിയദർശിനി കോൺഗ്രസ് മന്ദിരത്തിൽ കെ.പി ഗോവിന്ദൻ നമ്പ്യാരുടെ പതിനാലാം ചരമദിന അനുസ്മരണം സംഘടിപ്പിച്ചു. പുഷ്‌പാർച്ചനയും നടത്തി. കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. 

പി.വി സഹദേവൻ, സി.കരുണാകരൻ, എം.വി ഗോപാലൻ, ടി.ഒ നാരായണൻ കുട്ടി, ടി.ഒ രാജീവൻ, സത്യൻ.കെ, സദാനന്ദൻ വാരക്കണ്ടി എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കെ.പി ഗോവിന്ദൻ നമ്പ്യാർ പതിനഞ്ച് വർഷം അതിർത്തിയിൽ സൈനിക സേവനം അനുഷ്ഠിച്ചിട്ടുണ്ട്.



Previous Post Next Post