മയ്യിൽ :- കൃഷിയിടങ്ങൾക്കു ഭീഷണിയായി മാറിയ മയ്യിൽ പഞ്ചായത്തിലെ അക്രമകാരികളായ പന്നികളെ നിബന്ധനകൾക്ക് വിധേയമായി വെടിവച്ചു കൊല്ലുന്നതിനു ഉത്തരവ് നൽകി. വള്ളിയോട്ട് ജയകേരള വായനശാലയിൽ നടന്ന ഉത്തരവ് നൽകൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ വി.വി അനിത അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ ഇ.എം സുരേഷ് ബാബു, എ.പി സുചിത്ര, എം.ഭരതൻ, ഇ.പി രാജൻ പാടശേഖര സമിതി പ്രസിഡന്റ് കെ.പി പവിത്രൻ എന്നിവർ സംസാരിച്ചു. പ്രത്യേക പരിശീലനം ലഭിച്ച 19 പേരടങ്ങുന്ന സംഘമാണ് പന്നികളെ വെടിവച്ചു കൊല്ലുന്നതിനു നേതൃത്വം നൽകുന്നത്.