കരിങ്കൽക്കുഴി :- IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. കരിങ്കൽക്കുഴിയിലെ പാടിക്കുന്ന് രക്തസാക്ഷി സ്മാരക ഹാളിൽ നടന്ന പരിപാടി ജില്ലാ ജോ. സെക്രട്ടറി വി.വി പ്രീത ഉദ്ഘാടനം ചെയ്തു.
ചെയർമാൻ സി.സത്യൻ അധ്യക്ഷത വഹിച്ചു. 'പാലിയേറ്റീവ് പ്രവർത്തനം എന്ത് 'എന്ന വിഷയത്തിൽ എം.കെ മിനിയും 'പ്രഥമ ശുശ്രൂഷ'എന്ന വിഷയത്തിൽ ഡോ. അരുൾ മുരുകനും ക്ലാസ്സെടുത്തു. സോണൽ കമ്മിറ്റി ഭാരവാഹികളായ കുതിരയോടൻ രാജൻ, ശ്രീധരൻ സംഘമിത്ര എന്നിവർ സംസാരിച്ചു. IRPC ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ പി.പി സ്വാഗതം പറഞ്ഞു.