ചട്ടുകപ്പാറ :- KSSPA കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. KSSPA വനിതാവേദി ദേശഭക്തിഗാനം ആലപിച്ചു. INC കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.വിജയൻ അധ്യക്ഷത വഹിച്ചു. പി.ദിലീപ്കുമാർ മാസ്റ്റർ പ്രഭാഷണം നടത്തി.
കെ.കെ ഭവാനി, പി.പി വാസന്തി, പി.വി ജലജകുമാരി എന്നിവർ ഗാനം ആലപിച്ചു. പി.കെ.പി പ്രഭാകരൻ മാസ്റ്റർ, വി.പത്മനാഭൻ മാസ്റ്റർ, വി.ബാലൻ, എം.വി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എൻ.കെ മുസ്തഫ സ്വാഗതവും കെ..പ്രഭാകരൻ നന്ദിയും പറഞ്ഞു.