ചെന്നൈ:- സർവീസ് നടത്താൻ അനുയോജ്യമായ റൂട്ട് കണ്ടെത്താനാകാതെ വെറുതേയിട്ടിരിക്കുന്നത് 16 വന്ദേഭാരത് ചെയർകാർ വണ്ടികൾ. വന്ദേഭാരത് വണ്ടികൾക്ക് ഓടാവുന്ന രീതിയിൽ മണിക്കൂറിൽ 130- 160 കിലോമീറ്ററിനുമിടയിൽ വേഗം കൈവരിക്കാവുന്നതും സിഗ്നലുകൾ നവീകരിച്ചതുമായ റൂട്ടുകൾ ഇന്ത്യൻ റെയിൽവേയിൽ കുറവാണെന്ന് റെയിൽവേ അധികൃതർ പറയുന്നു.
ലാഭകരമായ റൂട്ട് കണ്ടെത്താൻ കഴിയാത്തതും പ്രധാന കാരണമാണ്. മറ്റ് വണ്ടികളുടെ സമയക്രമത്തെ ബാധിക്കാത്ത രീതിയിലുള്ള റൂട്ടുകളും കണ്ടെ ത്താൻ കഴിഞ്ഞിട്ടില്ല. അധി കൃതർ പ്രതീക്ഷിച്ചതുപോലെ, അതിവേഗ വണ്ടികൾ ഓടിക്കാവുന്ന രീതിയിൽ ട്രാക്കുകൾ നവീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ, നിലവിൽ സർവീസ് നടത്തുന്ന വന്ദേഭാരത് തീവണ്ടികൾക്കുവേണ്ടി പല ഹ്രസ്വ ദൂര വണ്ടികളും പിടിച്ചിടേണ്ടിവരുന്നു.
എട്ട് കോച്ചുള്ള വന്ദേഭാരത് വണ്ടി ഓടുന്ന റൂട്ടിൽ പല പ്പോഴും നാലോ, അഞ്ചോ വണ്ടികൾ പിടിച്ചിടുന്നു. ഈ വണ്ടിക ളിൽ യാത്ര ചെയ്യുന്നത് 5000- ത്തോളം പേരാണ്. എട്ട് കോച്ചുള്ള വന്ദേഭാരതിൽ യാത്ര ചെയ്യുന്നത് 500 പേരും. 500 പേർ യാത്ര ചെയ്യുന്നതിനായി 5000- ത്തോളം പേർ വഴിമാറിക്കൊടുക്കേണ്ടി വരുന്നു.ഇത് വന്ദേഭാരത് വണ്ടികൾ ക്കെതിരേ യാത്രക്കാരിൽ പ്രതികൂല വികാരമുണ്ടാക്കുന്നെന്ന് അധികൃതർ പറയുന്നു.