കുളമ്പുരോഗ നിയന്ത്രണ പദ്ധതി അഞ്ചാംഘട്ടം ; ജില്ലയിൽ ഇതുവരെ കുത്തിവെയ്പ്പ് നൽകിയത് 50,572 കന്നുകാലികൾക്ക്


കണ്ണൂർ :- കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗനിയന്ത്രണ പദ്ധതി അഞ്ചാം ഘട്ടം വഴി ജില്ലയിൽ ഇതുവരെ കുത്തിവയ്പ്‌പ് നൽകിയത് 50,572 കന്നുകാലികൾക്ക്. ഇതിൽ 1031 എണ്ണം എരുമകളാണ്. രണ്ടാം ഘട്ട ചർമ്മമുഴ രോഗ പ്രതിരോധ കുത്തി വയ്‌പ് പദ്ധതി വഴി 50,897 കാലികൾക്കും വാക്‌സീൻ നൽകി. 30 ദിവസം നീണ്ടുനിൽക്കുന്ന പദ്ധതി എല്ലാ കർഷകരും ഉപയോഗപ്പെടുത്തണമെന്നും അതത് തദ്ദേശസ്ഥ‌ാപനങ്ങൾക്കു കീഴിലുള്ള വെറ്ററിനറി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കന്നുകാലികൾക്കു കുത്തിവയ്പ്‌പ് നൽകണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.വി.പ്രശാന്ത് പറഞ്ഞു.

വായുവിലൂടെ പടരുന്ന വൈറസാണ് കുളമ്പുരോഗത്തിന്റേത്. കന്നുകാലികളെ പരിപാലിക്കും മുൻപു കർഷകർ കൈകാലുകൾ - അണുനാശിനി ഉപയോഗിച്ചു കഴുകണം. 10% വീര്യമുള്ള അലക്കുകാരലായനി ഉപയോഗിച്ചു കുളമ്പ്, തൊഴുത്ത് എന്നിവ അണുവിമുക്‌തമാക്കണം. വെളിയിൽ നിന്നുള്ള കർഷകരെ തൊഴുത്തിൽ കയറുന്നതിൽ നിന്നു - വിലക്കണം.

ലക്ഷണങ്ങൾ

പനി, തീറ്റയെടുക്കാൻ മടി, വായിലും കുളമ്പിലും കുരുക്കൾ, ഉമിനീർ തുടർച്ചയായി പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുക, പാൽ തീരെ കുറയുക എന്നീ ലക്ഷണങ്ങളാണു കുളമ്പ് രോഗത്തിനു പൊതുവേയുള്ളത്.

Previous Post Next Post