കുന്നുമ്മൽ ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു


ചേലേരി :- കുന്നുമ്മൽ ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചേലേരി മദ്രസത്തുൽ മുനയിലെ 5,7,10 ക്ലാസുകളിലെ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയാണ് ഉപഹാരം നൽകി അനുമോദിച്ചത്. 

ക്ലബ്‌ അംഗം ഫൈസൽ കെ.എം.സി ഉപഹാരം കൈമാറി. ക്ലബ്‌ അംഗങ്ങളായ അബൂബക്കർ കെ.എം.സി,  സിദ്ധിക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post